ഭവന നിർമ്മാണം
- Admin

- Feb 16, 2016
- 1 min read
കാരുണ്യം മേൽക്കൂരയൊരുക്കിയപ്പോൾ കാടുകുറ്റി മഞ്ഞളി ജോസിന്റെ ഭാര്യ മേരിക്കും കുടുംബത്തിനും അന്തിയുറങ്ങാൻ ഉറപ്പുള്ളൊരു വീടായി. ഉണ്ണിമിശിഹ പള്ളി പുനർനിർമാണത്തിന്റെയും കാരുണ്യ വർഷാചരണത്തിന്റെയും ഭാഗമായി ഇടവകാംഗങ്ങളുടെ സഹകരണത്തോടെയാണ് വീട് നിർമിച്ചു നൽകിയത്. വീടിന്റെ വെഞ്ചരിപ്പും താക്കോൽദാനവും മാർ ജോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ അയിനിയാടൻ, മുൻ വികാരി ഫാ. മാത്യു ഇടശേരി എന്നിവർ സഹകാർമികരായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ഫ്രാൻസിസ്, പഞ്ചായത്ത് അംഗം സുനിത രമേശൻ, കൺവീനർ ഡോണൽ ഡിസിൽവ, മേരി ജോസ് എന്നിവർ പ്രസംഗിച്ചു.






















Comments