top of page

യാത്രയുടെ അനിവാര്യതകൾ......

  • Writer: Admin
    Admin
  • Mar 16, 2024
  • 1 min read


ഓരോ യാത്രയും അനുഭവമാണ്. ജീവിതം ഒരു തീർത്ഥാടനമാണ്. യാത്രയിൽ ആശ്വാസം തരുന്ന പലസ്ഥലങ്ങൾ ഉണ്ടാകും, വിശ്രമസ്ഥലങ്ങൾ, ആഹാരം കിട്ടുന്ന സ്ഥലങ്ങൾ ..... ഇതെല്ലാം ദൈവം ഒരുക്കിത്തരുന്ന സ്ഥലങ്ങളാണ്, ആ സ്ഥലങ്ങളിൽ നിൽക്കാനുള്ളതല്ല ആ സ്ഥലങ്ങൾ ഉപയോഗിച്ച് യാത്ര മുന്നോട്ട് തുടരണം. മൂന്നുവർഷക്കാലം എൻറെ ജീവിതയാത്രയിൽ ദൈവം നൽകിയ ഒരു ഇടമായിരുന്നു കാടുകുറ്റി. അവിടെനിന്നും യാത്ര തുടരുന്നു സന്തോഷത്തോടെ, സമാധാനത്തോടെ...

യാത്രകൾ നമ്മെ പഠിപ്പിക്കുന്ന ഒരു സത്യമാണ് അകന്നു പോകലുകൾ ജീവിതത്തിൻറെ യാഥാർത്ഥ്യമാണന്നത്- Detachment is essential part of life.

ഈ യാത്രയിൽ കാടുകുറ്റയിൽ താങ്ങായി തണലായി നിന്ന തണൽ മരങ്ങൾക്കൊക്കെ സ്നേഹത്തിൻറെ ഭാഷയിൽ ഉള്ള നന്ദി🙏🙏🙏🙏🙏🥰🥰🥰 യാത്രകളുടെ ആരംഭത്തിൽ വേർപെടുത്തലിന്റേയും, അകറ്റപ്പെടലിന്റെയും വേദനകൾ ഉണ്ടാകും. പക്ഷേ, ജീവിത ലക്ഷ്യത്തിൽ എത്തിച്ചേരുമ്പോൾ ആ വേദനകളൊക്കെ മധുരമായിരുന്നു എന്നുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകും. അതാണ് യാത്രയുടെ സന്തോഷം. യാത്രയിൽ വീണ്ടും നമ്മള് കണ്ടുമുട്ടും. കാരണം സ്നേഹം സൂക്ഷിക്കപ്പെട്ടിരിക്കുക ഹൃദയത്തിൻറെ മണിച്ചെപ്പിലാണ്. മനസ്സിൻ്റെ - ഹൃദയത്തിൻ്റെ - ആകർഷകത്വം അത് ആർക്കും തടുക്കാൻ സാധിക്കില്ല.

ഓരോ യാത്രയിലും നൽകപ്പെടുന്ന അനുഭവങ്ങൾ, കണ്ടുമുട്ടുന്ന സംഭവങ്ങൾ എല്ലാം ജീവിതത്തിൻ്റെ പാഠങ്ങളാണ്. അങ്ങനെ ധാരാളം പാഠങ്ങൾ പഠിക്കാൻ അവസരം ഒരുക്കിയ കാടുകുറ്റി ഉണ്ണി മിശിഹാ ദേവാലയം..... സ്നേഹത്തോടെ ഓർക്കുന്നു. ആ ബലിപീഠവും, അൾത്താരയും, ദേവാലയവും, പള്ളിയും, നാടും, നഗരവും നൽകിയ അനുഭവങ്ങൾ...... യുവജനങ്ങളും കൊച്ചുമക്കളും സഹോദരങ്ങളും നൽകിയ അനുഭവങ്ങൾ....... സ്നേഹത്തോടെ ഓർക്കുന്നു ........ഇനി കൈ പിടിക്കാൻ ബഹുമാനപ്പെട്ട ജോസ് തേലേക്കാട്ടച്ചൻ നിങ്ങളോടൊപ്പം ആയിരിക്കുന്നു. ആ കൈകൾക്ക് ശക്തി പകരട്ടെ എന്ന് ഉണ്ണീശോയുടെ പ്രാർത്ഥിക്കുന്നു. എനിക്കായി കാത്തിരിക്കുന്ന തുരുത്തിപ്പുറം ഇടവകയ്ക്ക് വേണ്ടിയിട്ട് പ്രാർത്ഥിക്കണേ...... ഒത്തിരി സ്നേഹത്തോടെ........... സ്നേഹമെന്ന യാഥാർത്ഥ്യം ഹൃദയത്തിൽ കാത്തുസൂക്ഷിക്കാം.....

Signing off with 💓💓💓

ടോമച്ചൻ

 
 
 

Comments


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
ADDRESS

INFANT JESUS CHURCH

KADUKUTTY P.O

CHALAKUDY, THRISSUR

KERALA

680 309

PHONE : 0480 2718927

SUBSCRIBE FOR EMAILS
  • Facebook Social Icon

Copyright © 2019 Infant Jesus Church Kadukutty. This website is developed and maintained by Jomson Mathachan. email: jomsonvm@gmail.com

bottom of page