കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിൽ സിഎൽസി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി
- Admin

- Nov 5, 2016
- 1 min read
കാടുകുറ്റി :ഉണ്ണിമിശിഹാ പള്ളിയിലെ സിഎൽസി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ തുടങ്ങി. മാർ തോമസ് ചാക്യത്ത് ആശിർവാദം നിർവഹിച്ചു. ഒരു വർഷത്തെ ആഘോഷങ്ങൾ ഫാ. ജോയ്സ് കൈതക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബൈജു കണ്ണമ്പിള്ളി അധ്യക്ഷത വഹിച്ചു. കാരുണ്യ വരത്തോടനുബന്ധിച്ച്സിഎൽസി സ്വരൂപിച്ച ഒരു ലക്ഷം രൂപ യോഗത്തിൽ അങ്കമാലി എൽഎഫ് ആശുപത്രിഅസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷിജോ കൊന്നുപറമ്പലിന് കൈമാറി. കൈമാറി. സിസ്റ്റർ അനു ജീസിനു സ്വീകരണം നൽകി. ഫാ. സെബാസ്റ്റ്യൻ അയിനിയാടൻ, ഫാ. വിൽസൺ കൈപ്പറമ്പിൽ, സിസ്റ്റർ അഭയ, ജോർജ് പടിഞ്ഞാറെവീട്ടിൽ, വർക്കി തേലേക്കാട്ട് എന്നിവർ പ്രസംഗിച്ചു. ANNO MARIE എന്ന പേരിൽ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.






























Comments