പ്രാർത്ഥനാ റാലി
- Admin

- Mar 31, 2017
- 1 min read
സ്നേഹത്തിന്റെ പൊള്ളലുകൾ ലോക മനസാക്ഷിയുടെ ചങ്കിൽ ചാട്ടുളികൾ പോലെ തറച്ചു കയറ്റിയ സംഭവമായിരുന്നു ടോം ഉഴുന്നാലിൽ അച്ചനെ ഭീകരർ ഒരു വർഷം മുൻപ് തട്ടിക്കൊണ്ട് പോയി തടവിലാക്കിയത്.ടോം അച്ചന്റെയും തടവിൽ കഴിയുന്നവരുടേയും മോചനത്തിനായി കാടുകുറ്റി ഗ്രാമം ഒന്ന് ചേർന്ന് പ്രാർത്ഥന റാലി നടത്തി. വൈകിട്ട് 6.30ന് കോട്ടമുറി ജംഗഷൻ കപ്പേളയിൽ നിന്ന് റാലി ആരംഭിച്ചു.ഇടവകാംഗങ്ങൾ എല്ലാവരും കത്തിച്ച തിരികളുമായി പ്രാർത്ഥന റാലിയിൽ പങ്കുചേർന്നു.റാലി പള്ളിയിൽ എത്തിച്ചേർന്നപ്പോൾ പതാക ഉയർത്തി, ബൈബിൾ പ്രതിഷ്ഠ നടത്തി, തുടർന്ന് ദീപം തെളിയ്ച്ച് ഇന്റൻസീവ് ബൈബിൾ കോഴ്സ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബൈജു കണ്ണമ്പിളി, ഫാ ജോസഫ് തേലേക്കാട്ട് എന്നിവർ റാലിക്ക് നേതൃത്വം നൽകി.


























Comments