കാടുകുറ്റി സെന്റ് അഗസ്റ്റിന് സ്കൂളിന്റെ 122-ാമത് വാര്‍ഷികം
- Admin

- Feb 8, 2018
- 1 min read

കാടുകുറ്റി: സെന്റ് അഗസ്റ്റിന് സ്കൂളിന്റെ 122-ാമത് വാര്‍ഷികവും അധ്യാപക - രക്ഷകര്തൃദിനാചരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ബൈജു കണ്ണന്പിളളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്. സുമേഷ് മുഖ്യാതിഥിയായി. ഫാ. ആന്റണി ചിറപ്പണത്ത് കാരുണ്യഫണ്ട് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ഫ്രാന്‍സീസ്, പി.ടി.എ. പ്രസിഡന്റ് സുനിത രമേശന്, ഇമ്മാനുവല്‍ പൗലോസ്, സിസ്റ്റര്‍ റോസീറ്റ,വി.ബി. ആവണി തുടങ്ങിയവര്‍ പ്രസംഗിച്ചു.




















Comments