മരിച്ചവരുടെ ഓർമ്മ ദിവസം
- Admin

- Nov 2, 2018
- 1 min read

സ്നേഹമുള്ളവരേ, മരണമടഞ്ഞവരേ പ്രത്യേകം അനുസ്മരിക്കുന്ന നവംബർ മാസത്തിലേക്ക് നമ്മൾ പ്രവേശിച്ചു. പള്ളിയിൽ ഇടദിവസങ്ങളിൽ രാവിലെ 6.15ന് ആയിരിക്കും പരിശുദ്ധ കുർബാന. തുടർന്ന് സിമിത്തേരിയിൽ പൊതുവായ പ്പീസ്.കല്ലറകളിൽ വ്യക്തിപരമായി ഒപ്പീസ് പ്രാർത്ഥിക്കണം എന്നുള്ളവർ കുർബാനയ്ക്ക് മുമ്പേ കപ്യയാരുടെ കയ്യിൽ പേര് നൽകണമെന്നുള്ള കാര്യം ഓർമ്മിപ്പിക്കുന്നു. അതുപോലെ തന്നെ സിമിത്തേരിയിൽ പ്ലാസ്റ്റിക് പൂക്കളോ, അതുപോലെ അഴുകി പോകാത്ത, ദ്രവിച്ച് പോകാത്ത, സാധന സാമഗ്രികളും അലങ്കാര വസ്തുക്കളായി വയ്ക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.ഒയാസീസ് പോലുള്ള സാധനങ്ങൾ ദ്രവിച്ച് പോകാൻ വളരെ ബുദ്ധിമുട്ടാണ്. ചെറിയ തൈ ചെടികളോ, അല്ലങ്കിൽ എടുത്ത് മാറ്റി കളയാവുന്ന പൂക്കളോ മാത്രം ഉപയോഗിക്കാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു. മരണമടഞ്ഞവർക്ക് വേണ്ടി ഈ ദിവസങ്ങളിൽ നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം. നിത്യജീവിതത്തിനു് ദൈവം നമ്മെ അർഹരാക്കട്ടെ. ബൈജു അച്ചൻ.




















Comments